ദേശീയപാത നിർമാണത്തിന് മണ്ണെടുപ്പ്; പോഴിക്കാവിൽ പ്രതിഷേധം, സമരക്കാരെ നേരിട്ട് പോലീസ്
Sunday, December 29, 2024 12:22 PM IST
കോഴിക്കോട്: ചേളന്നൂര്‍ പോഴിക്കാവില്‍ ദേശീയപാത നിര്‍മാണത്തിന് അശാസ്ത്രീയമായി മണ്ണെടുക്കുന്നുവെന്നാരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
മണ്ണു കയറ്റിവന്ന ടിപ്പർ നാട്ടുകാർ തടഞ്ഞതോടെ പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ നീക്കി. സമരം നയിച്ച സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സുരേഷ് കുമാറിനെ പോലീസ് വലിച്ചിഴച്ചു. സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തി.
പോലീസിന്റെ ബലപ്രയോഗത്തിനിടെ യുവതി കുഴഞ്ഞുവീണു. പ്രതിഷേധം ശക്തമായതോടെ സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പോഴിക്കാവില്‍ നടക്കുന്ന അശാസ്ത്രീയ മണ്ണെടുപ്പിനെതിരെ കഴിഞ്ഞ കുറച്ചുനാളുകളായി നാട്ടുകാരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ശക്തമാണ്.