മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ല: യു.പ്രതിഭ
Saturday, December 28, 2024 9:56 PM IST
ആലപ്പുഴ: മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് യു.പ്രതിഭ എംഎല്‍എ. സംശയത്തിന്റെ അടിസ്ഥാനത്തിൽ മകനെ എക്സൈസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായത്.
മകനും സുഹൃത്തുക്കളും ചേർന്നിരിക്കുമ്പോൾ എക്സൈസുകാർ വന്ന് ചോദ്യം ചോദിച്ചു. വാർത്തകൾ വരുന്നത് മകനെ കഞ്ചാവുമായി പിടിച്ചു എന്നാണ്. ഒരാൾ എംഎൽഎ ആയതും പൊതുപ്രവർത്തക ആയതുകൊണ്ടും ഇത്തരം വാർത്തകൾക്ക് മൈലേജ് കിട്ടും.
വാർത്ത ശരിയാണെങ്കിൽ ഞാൻ നിങ്ങളോട് മാപ്പ് പറയാം. നേരെ തിരിച്ചാണെങ്കിൽ മാധ്യമങ്ങൾ പരസ്യമായി മാപ്പ് പറയണം. മകന്റെ കൈയിൽ നിന്നു കഞ്ചാവ് പിടിച്ചാൽ താൻ കൂടെ നിൽക്കില്ലെന്നും പ്രതിഭ പറഞ്ഞു.