യു.പ്രതിഭ എംഎൽഎയുടെ മകൻ കഞ്ചാവുമായി പിടിയിൽ
Saturday, December 28, 2024 6:47 PM IST
ആലപ്പുഴ: കായംകുളം എംഎൽഎ യു.പ്രതിഭയുടെ മകനെ കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തു. തകഴി പാലത്തിനടിയില്‍ നിന്നുമാണ് കനിവ് (21) നെ കസ്റ്റഡിയിലെടുത്തത്.
യുവാക്കൾ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘം മഫ്തിയിൽ എത്തിയത്. ഇയാളുടെ കൈയിൽ നിന്ന് മൂന്നു ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
എക്സൈസ് സംഘം എത്തിയപ്പോൾ കനിവും സുഹൃത്തുക്കളും മദ്യപിക്കുകയായിരുന്നു. കസ്റ്റഡിയിൽ എടുത്ത യുവാക്കളെ പിന്നീട് ജാമ്യത്തിൽ വിട്ടു.