പെരിയ കേസിൽ പത്ത് പ്രതികളെ വെറുതെ വിട്ടത് സിപിഎം-കോൺഗ്രസ് ഒത്തുതീർപ്പെന്ന് കെ. സുരേന്ദ്രൻ
Saturday, December 28, 2024 1:54 PM IST
ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ കൊലപാതകത്തിനു ശേഷം സിപിഎമ്മിന്റെ ഉന്നതരായ നേതാക്കൾ ശിക്ഷിക്കപ്പെട്ട മറ്റൊരു കേസാണ് പെരിയ ഇരട്ടക്കൊലയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
കേസിൽ സിപിഎമ്മും കോൺഗ്രസുമായി ഒത്തുതീർപ്പുണ്ടായതിനാലാണ് പത്ത് പ്രതികളെ വെറുതെവിട്ടത്. കേരള പോലീസാണ് കേസ് അന്വേഷിച്ചതെങ്കിൽ എല്ലാ പ്രതികളെയും വെറുതെവിട്ടേനെയെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിലെ കേക്ക് വിവാദത്തിൽ വി.എസ്. സുനിൽകുമാറിന്റേത് അനാവശ്യ പ്രതികരണമാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.