തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്ഥാ​ന​മൊ​ഴി​യു​ന്ന ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കേ​ണ്ടെ​ന്ന് സ​ർ​ക്കാ​ർ തീ​രു​മാ​നം. സ‍​ർ​ക്കാ​രു​മാ​യു​ള്ള ഭി​ന്ന​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് യാ​ത്ര​യ​യ​പ്പ് വേ​ണ്ടെ​ന്ന് വ​ച്ച​ത്.

മു​ൻ ഗ​വ​ർ​ണ​ർ പി. ​സ​ദാ​ശി​വ​ത്തി​ന് സ​ർ​ക്കാ​ർ ഊ​ഷ്മ​ള​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യി​രു​ന്നു. മാ​സ്ക​റ്റ് ഹോ​ട്ട​ലി​ൽ വ​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും സ​ദാ​ശി​വ​ത്തി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് ഇ​ന്ന് രാ​ജ്ഭ​വ​ന്‍ ജീ​വ​ന​ക്കാ​ര്‍ ന​ല്‍​കാ​നി​രു​ന്ന യാ​ത്ര​യ​യ​പ്പ് റ​ദ്ദാ​ക്കി. മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്നു​ള്ള ദേ​ശീ​യ ദുഃ​ഖാ​ച​ര​ണം ക​ണ​ക്കി​ലെ​ടു​ത്താ​ണ് യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങ് ഒ​ഴി​വാ​ക്കി​യ​ത്.

ഇ​ന്ന് വൈ​കുന്നേരം 4.30 ന് ​യാ​ത്ര​യ​യ​പ്പ് ന​ല്‍​കാ​നാ​യി​രു​ന്നു തീ​രു​മാ​നം. ഞാ​യ​റാ​ഴ്ച ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ കേ​ര​ള​ത്തി​ല്‍ നി​ന്ന് മ​ട​ങ്ങും.