ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് കാ​റോ​ടി​ച്ച് ക​യ​റ്റി 35 പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് വ​ധ​ശി​ക്ഷ. 62 വ​യ​സു​കാ​ര​നാ​യ ഫാ​ൻ വി​ഖി​യു എ​ന്ന ആ​ളെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

ദ​ക്ഷി​ണ ചൈ​നീ​സ് ന​ഗ​ര​മാ​യ ഷു​ഹാ​യി​ൽ ന​വം​ബ​ർ 11നാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഒ​രു സ്പോ​ട്സ് കോം​പ്ല​ക്സി​ന് മു​ന്നി​ൽ വ്യാ​യാ​മം ചെ​യ്യു​ക​യാ​യി​രു​ന്ന ആ​ൾ​ക്കൂ​ട്ട​ത്തി​ന് ഇ​ട​യി​ലേ​ക്ക് ഫാ​ൻ വി​ഖി​യു ത​ന്‍റെ എ​സ്‍​യു‍​വി വാ​ഹ​നം ഓ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു.

സം​ഭ​വ സ്ഥ​ല​ത്തു വ​ച്ചു ത​ന്നെ പ്ര​തി പി​ടി​യി​ലാ​യി. ക​ത്തി കൊ​ണ്ട് സ്വ​യം മു​റി​വേ​ൽ​പ്പി​ച്ച നി​ല​യി​ൽ പി​ടി​യി​ലാ​യ ഇ​യാ​ൾ പി​ന്നീ​ട് ബോ​ധ​ര​ഹി​ത​നാ​വു​ക​യും ചെ​യ്തു. കേ​സ് വെ​ള്ളി​യാ​ഴ്ച തു​റ​ന്ന കോ​ട​തി​യി​ൽ പ​രി​ഗ​ണ​ന​യ്ക്കെ​ടു​ക്കു​ക​യും അ​ന്ന് ത​ന്നെ വി​ധി പ​റ​യു​ക​യും ചെ​യ്തു​വെ​ന്ന് ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​മാ​യ സി​സി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഭീ​ക​ര​മാ​യ കൃ​ത്യ​മാ​ണ് പ്ര​തി ചെ​യ്ത​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞ കോ​ട​തി ക്രൂ​ര​ത​യു​ടെ പ്ര​ത്യാ​ഘാ​തം വ​ള​രെ വ​ലു​താ​യി​രു​ന്നു​വെ​ന്നും അ​ത് സ​മൂ​ഹ​ത്തി​ന് വ​ലി​യ ഭീ​ഷ​ണി​യാ​യെ​ന്നും വി​ല​യി​രു​ത്തി. മ​ര​ണ​പ്പെ​ട്ട​വ​രി​ൽ ചി​ല​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും മു​ന്നി​ൽ​വെ​ച്ചാ​ണ് കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്.

വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളും താ​ളം തെ​റ്റി​യ കു​ടും​ബ ജീ​വി​ത​വും വി​വാ​ഹ മോ​ച​ന​ത്തി​ന് ശേ​ഷം സ്വ​ത്ത് വീ​തം വെ​ച്ച​തി​ലു​ള്ള അ​തൃ​പ്തി​യു​മൊ​ക്കെ​യാ​ണ് ഇ​ത്ര വ​ലി​യ ക്രൂ​ര​ത​യ്ക്ക് ഇ​യാ​ളെ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്.