തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തി​ന് വേ​ണ്ടി സ​മ​ര്‍​പ്പി​ത​മാ​യി സേ​വ​നം ചെ​യ്ത ഒ​രാ​ളെ​ന്ന നി​ല​യി​ല്‍ മ​ന്‍​മോ​ഹ​ന്‍ സിം​ഗ് എ​ന്നും ഓ​ര്‍​മി​ക്ക​പ്പെ​ടു​മെ​ന്നും അ​തി​ന​പ്പു​റം ജീ​വി​ത​ത്തി​ല്‍ ഉ​ട​നീ​ളം കാ​ണി​ച്ച സ​ത്യ​സ​ന്ധ​ത രാ​ജ്യ​ത്തി​ന്‍റെ മ​ന​സി​ല്‍ മാ​യാ​തെ​നി​ല്‍​ക്കു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ അ​നു​സ്മ​രി​ച്ചു.

ഇ​ന്ത്യ​ന്‍ രാ​ഷ്ട്രീ​യം ക​ണ്ട വ്യ​ത്യ​സ്ത​നാ​യ നേ​താ​വ്. രാ​ജ്യം ക​ണ്ട ഏ​റ്റ​വും മി​ക​ച്ച സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രി​ല്‍ ഒ​രാ​ൾ. ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക പ​രി​ഷ്‌​ക​ര​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ന്‍. രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക രം​ഗം മാ​റ്റി​യെ​ഴു​തി​യ ധ​ന​മ​ന്ത്രി. നെ​ഹ്റു​വി​ന് ശേ​ഷം തു​ട​ര്‍​ച്ച​യാ​യി പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന കോ​ണ്‍​ഗ്ര​സു​കാ​ര​ന്‍.

ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലെ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍, കാ​ര്‍​ഷി​ക വാ​യ്പ എ​ഴു​തി​ത്ത​ള​ള​ല്‍, ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, ദേ​ശീ​യ റൂ​റ​ല്‍ ഹെ​ല്‍​ത്ത് മി​ഷ​ന്‍, വി​വ​രാ​വ​കാ​ശ നി​യ​മം, വ​നാ​വ​കാ​ശ നി​യ​മം, റൈ​റ്റ് ടു ​ഫെ​യ​ര്‍ കോം​പ​ന്‍​സേ​ഷ​ന്‍ നി​യ​മം തു​ട​ങ്ങി മ​നു​ഷ്യ​പ​ക്ഷ​ത്ത് നി​ന്നു​ള്ള എ​ത്ര​യെ​ത്ര വി​പ്ല​വ​ക​ര​മാ​യ തീ​രു​മാ​ന​ങ്ങ​ള്‍- വി.​ഡി.​സ​തീ​ശ​ൻ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.