നേട്ടങ്ങളുടെ ക്രെഡിറ്റ് അവകാശപ്പെടാത്ത നേതാവാണ് മൻമോഹൻ സിംഗ്: പി. ചിദംബരം
Friday, December 27, 2024 2:48 PM IST
ന്യൂഡൽഹി: ഡോ. മൻമോഹൻ സിംഗിന്റെ ജീവിതവും പ്രവർത്തനവും ഇന്ത്യയുടെ ചരിത്രത്തിലെ ഒരു സുവർണ അധ്യായമായിരിക്കുമെന്നു മുൻ ധനമന്ത്രി പി. ചിദംബരം.
വർഷങ്ങളോളം അദ്ദേഹവുമായി അടുത്ത് പ്രവർത്തിച്ചു. അദ്ദേഹത്തേക്കാൾ വിനയാന്വിതനും ആത്മാഭിമാനമുള്ളവനുമായ ഒരാളെ കണ്ടിട്ടില്ല. തന്റെ ചരിത്ര നേട്ടങ്ങളിലൊന്നും ഒരിക്കലും അദ്ദേഹം ക്രെഡിറ്റ് അവകാശപ്പെട്ടില്ല.
മൻമോഹൻ സിംഗ് ധനമന്ത്രിയായതിനുശേഷം ഇന്ത്യയുടെ കഥ മാറി. തന്റെ ഭരണകാലത്തുടനീളം പാവപ്പെട്ടവരോട് അദ്ദേഹത്തിന് വലിയ സഹാനുഭൂതി ഉണ്ടായിരുന്നെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.