നവകേരള ബസിന്റെ നിരക്ക് ഇടിഞ്ഞു, വീണ്ടും നിരത്തിലേക്ക്
Friday, December 27, 2024 10:10 AM IST
കോഴിക്കോട്: നവകേരള ബസ് വീണ്ടും നിരത്തിലേക്ക്. രൂപമാറ്റം വരുത്തിയ ബസ് ബംഗളൂരുവിൽ നിന്നും കോഴിക്കോട് എത്തിച്ചു. കോഴിക്കോട് - ബംഗളൂരു റൂട്ടിൽ ബസ് സർവീസ് പുനരാരംഭിക്കും.
ബസിൽ പതിനൊന്ന് സീറ്റുകൾ അധികമായി ഘടിപ്പിച്ചു. ഇതോടെ സീറ്റുകളുടെ എണ്ണം 37 ആയി. ബസിലുണ്ടായിരുന്ന എസ്കലേറ്റർ, പിൻ ഡോർ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. മുൻഭാഗത്ത് മാത്രമാകും ഡോർ ഉണ്ടാവുക. ശൗചാലയം ബസിൽ നിലനിർത്തിയിട്ടുണ്ട്.
നേരത്തെ 1280 രൂപ ആയിരുന്നു ബസ് നിരക്ക്. വ്യാഴാഴ്ച ബംഗളൂരു-കോഴിക്കോട് യാത്രയിൽ 930 രൂപയാണ് ഈടാക്കിയത്.