പാ​ല​ക്കാ​ട്: വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യ യു​വാ​ക്ക​ൾ പി​ടി​യി​ൽ. പാ​ല​ക്കാ​ട് പു​തു​ന​ഗ​ര​ത്ത് ആ​ണ് സം​ഭ​വം.

കൊ​ടു​വാ​യൂ൪ സ്വ​ദേ​ശി​ക​ളാ​യ അ​ൽ​ത്താ​ഫ് അ​ലി, ആ​ഷി​ഖ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 18 കി​ലോ ക​ഞ്ചാ​വ് ഇ​വ​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

പ്ര​തി​ക​ൾ വീ​ട് വാ​ട​ക​ക്കെ​ടു​ത്ത് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്നു​വെ​ന്ന് പോ​ലീ​സി​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.