ബംഗളൂരുവിൽ നിന്ന് കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ
Thursday, December 26, 2024 1:46 AM IST
വയനാട്: എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ. മലപ്പുറം സ്വദേശികളായ അഖിൽ, സലാഹുദ്ദീൻ എന്നിവരാണ് പിടിയിലായത്.
തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ കാർ പരിശോധനയ്ക്കിടെയായിരുന്നു ഇരുവരും പിടിയിലായത്. 380 ഗ്രാം എംഡിഎംഎ ഇവരിൽനിന്ന് പിടിച്ചെടുത്തു.
പ്രതികൾ ബംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് എംഡിഎംഎ കടത്തുകയായിരുന്നു എന്ന് എക്സൈസ് പറഞ്ഞു. പ്രതികളിൽനിന്ന് പിടിച്ചെടുത്ത ലഹരിമരുന്നിന് 50 ലക്ഷം രൂപയോളം വിലവരും.