തൃ​ശൂ​ര്‍: വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. ആസാം സ്വ​ദേ​ശി ജി​ഹി​റു​ള്‍ ഇ​സ്ലാം (24) എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​ല്ലൂ​ർ പോ​ലീ​സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ഇ​ര​വി​മം​ഗ​ലം സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്രം, ഇ​ര​വി​മം​ഗ​ലം മ​ച്ചി​ങ്ങ​ല്‍ ക്ഷേ​ത്രം, ഇ​ളം​തു​രു​ത്തി കൊ​ട്ടേ​ക്ക​ട്ട് പ​റ​മ്പി​ല്‍ കു​ടും​ബ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ൾ. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ‍​ർ മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

പി​ന്നീ​ട് ഒ​ല്ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ല​ഭി​ച്ച പ​രാ​തി​യെ തു​ട​ര്‍​ന്ന് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ്ര​തി​യെ ഒ​ല്ലൂ​ര്‍ എ.​സി.​പി. എ​സ്.​പി. സു​ധീ​ര​ന്റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ഒ​ല്ലൂ​ര്‍ എ​സ്.​എ​ച്ച്.​ഒ. ടി.​പി. ഫ​ര്‍​ഷാ​ദി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം ന​ട​ന്ന​ത്. പ്രി​ന്‍​സി​പ്പ​ല്‍ എ​സ്ഐ ജീ​സ് മാ​ത്യു, എ​സ്ഐ ക്ലി​ന്‍റ് മാ​ത്യു എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.