തി​രു​വ​ന​ന്ത​പു​രം: എ.​വി​ജ​യ​രാ​ഘ​വ​ന്‍റെ വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശ​ത്തെ പി​ന്തു​ണ​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. വ​ര്‍​ഗീ​യ വോ​ട്ട് വാ​ങ്ങി​യാ​ണ് വ​യ​നാ​ട്ടി​ല്‍ കോ​ണ്‍​ഗ്ര​സ് ജ​യി​ച്ച​തെ​ന്ന് ഗോ​വി​ന്ദ​ന്‍ പ്ര​തി​ക​രി​ച്ചു.

വി​ജ​യ​രാ​ഘ​വ​ന്‍റെ വി​മ​ര്‍​ശ​നം മു​സ്‌​ലീം സ​മു​ദാ​യ​ത്തി​ന് എ​തി​രാ​ണെ​ന്ന് എ​ങ്ങ​നെ പ​റ​യാ​ന്‍ ക​ഴി​യും. മു​സ്‌​ലീം സ​മു​ദാ​യം മ​ഹാ​ഭൂ​രി​പ​ക്ഷ​വും സെ​ക്കു​ല​ര്‍ സ്വ​ഭാ​വ​മു​ള്ള​വ​രാ​ണ്. ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​ടെ​യും എ​സ്ഡി​പി​ഐ​യു​ടെ​യും സ​ഖ്യ​ക​ക്ഷി​യാ​ണ് കോ​ണ്‍​ഗ്ര​സെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

ന്യൂ​ന​പ​ക്ഷ, ഭൂ​രി​പ​ക്ഷ വ​ര്‍​ഗീ​യ​ത​യോ​ട് ത​ങ്ങ​ള്‍​ക്ക് വി​ട്ടു​വീ​ഴ്ച​യി​ല്ല. ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ വി​മ​ര്‍​ശി​ച്ചാ​ല്‍ അ​ത് മു​സ്ലീം വി​മ​ര്‍​ശ​ന​മ​ല്ല. ലീ​ഗ് വ​ര്‍​ഗീ​യ​ക​ക്ഷി​യാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ഗോ​വി​ന്ദ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ട​ക്കം കോ​ൺ​ഗ്ര​സ് ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളെ കൂ​ട്ടു​പി​ടി​ക്കു​ന്നു​വെ​ന്നാ​ണ് വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞ​ത്. വ​യ​നാ​ട്ടി​ൽ​നി​ന്ന് രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്കാ ഗാ​ന്ധി​യും ജ​യി​ച്ച​ത് വ​ർ​ഗീ​യ വോ​ട്ട് നേ​ടി​യാ​ണെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞി​രു​ന്നു.