കു​വൈ​റ്റ് സി​റ്റി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​വൈ​റ്റ് അ​മീ​ർ ഷെ​യ്ഖ് മെ​ഷാ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​ഹു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ പ്ര​തി​രോ​ധ രം​ഗ​ത്ത് കൈ ​കോ​ർ​ക്കാ​ൻ കൂ​ടി​ക്കാ​ഴ്ച​യി​ൽ ധാ​ര​ണ​യാ​യി.

സൈ​നി​ക അ​ഭ്യാ​സം, പ്ര​തി​രോ​ധം, പ​രി​ശീ​ല​നം, എ​ന്നി​വ​യി​ൽ സ​ഹ​ക​രി​ക്കാ​നും പ്ര​തി​രോ​ധ രം​ഗ​ത്തെ വൈ​ദ​ഗ്ധ്യം കൈ​മാ​റാ​നും ധാ​ര​ണ​യാ​യി.

കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ക്ഷേ​മം ഉ​റ​പ്പാ​ക്കി​യ​തി​നു പ്ര​ധാ​ന​മ​ന്ത്രി അ​മീ​റി​നോ​ടു ന​ന്ദി പ​റ​ഞ്ഞു. കു​വൈ​റ്റി​ന്‍റെ വി​ക​സ​ന​ത്തി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ വ​ലു​തും ഊ​ർ​ജ​സ്വ​ല​വു​മാ​യ സം​ഭാ​വ​ന​ക​ളെ അ​മീ​ർ അ​ഭി​ന​ന്ദി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് കു​വൈ​റ്റി​ന്‍റെ ഉ​യ​ർ​ന്ന സി​വി​ലി​യ​ൻ ബ​ഹു​മ​തി സ​മ്മാ​നി​ച്ചു. വി​ശി​ഷ്ട മെ​ഡ​ലാ​യ മു​ബാ​റ​ക്ക് അ​ൽ ക​ബീ​ർ കു​വൈ​റ്റ് അ​മീ​ർ ആ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്ക് സ​മ്മാ​നി​ച്ച​ത്.