മേയർ തികഞ്ഞ പരാജയം; തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആര്യയ്ക്ക് രൂക്ഷ വിമര്‍ശനം
Sunday, December 22, 2024 4:26 PM IST
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ വിമര്‍ശനം. മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവുമെന്ന് പ്രതിനിധികള്‍ സമ്മേളനത്തില്‍ വിമര്‍ശിച്ചു.
ദേശീയ-അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ വാങ്ങിയിട്ട് കാര്യമില്ലെന്നും ജനങ്ങളുടെ അവാര്‍ഡാണ് വേണ്ടതെന്നും പരാമർശം ഉണ്ടായി. മേയര്‍ ആര്യാ രാജേന്ദ്രന് തികഞ്ഞ പരാജയമെന്നും വിമര്‍ശനം ഉയർന്നു.
ഈ നിലയ്ക്ക് പോയാല്‍ നഗരസഭ ഭരണം ബിജെപി കൊണ്ടു പോകുമെന്നാണ് പ്രതിനിധികളുടെ അഭിപ്രായം.