രമേശ് ചെന്നിത്തല ശബരിമല ദർശനം നടത്തി
Sunday, December 22, 2024 10:05 AM IST
പത്തനംതിട്ട: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ശബരിമല ദർശനം നടത്തി. ഭാര്യ അനിതാ രമേശ്, മക്കളായ ഡോ.രോഹിത്, രമിത്ത് എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും മകൻ ഗോകുലും ഇന്നലെ രാത്രി ശബരിമല ദർശനം നടത്തിയിരുന്നു. മണ്ഡല മകരവിളക്ക് ഉത്സവം അടുത്തിരിക്കെ ശബരിമലയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച രാത്രി നട അടച്ചപ്പോൾ പതിനെട്ടാംപടി കയറാൻ 18,600 പേർ ക്യൂവിൽ ഉണ്ടായിരുന്നു.
അവരെ നട അടച്ച ശേഷവും പതിനെട്ടാം പടി കയറാൻ അനുവദിച്ചു. ഇവർ പുലർച്ചെ മൂന്നിന് നട തുറന്നപ്പോൾ വടക്കേ നട വഴി ദർശനത്തിന് എത്തി. അതിനാൽ സോപാനത്തും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.