പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല​പൂ​ജ​ക്ക് അ​യ്യ​പ്പ വി​ഗ്ര​ഹ​ത്തി​ൽ ചാ​ർ​ത്താ​നു​ള്ള ത​ങ്ക​അ​ങ്കി​യും വ​ഹി​ച്ചു​ള്ള ര​ഥ​ഘോ​ഷ​യാ​ത്ര ആ​റ​ന്മു​ള പാ​ർ​ത്ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ട്ടു. പു​ല​ർ​ച്ചെ അ​ഞ്ചു മു​ത​ൽ വി​ശ്വാ​സി​ക​ൾ​ക്ക് ത​ങ്ക​അ​ങ്കി ദ​ർ​ശി​ക്കാ​നാ​യു​ള്ള അ​വ​സ​രം ക്ഷേ​ത്ര​ത്തി​ൽ ഒ​രു​ക്കി​യി​രു​ന്നു.

വി​വി​ധ​യി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 1.30ന് ​ത​ങ്ക അ​ങ്കി​യും വ​ഹി​ച്ചു​ള്ള ര​ഥ​ഘോ​ഷ​യാ​ത്ര പ​മ്പ​യി​ലെ​ത്തും. 3.30 വ​രെ പ​മ്പ​യി​ലെ ത​ങ്ക അ​ങ്കി ദ​ർ​ശ​ന​ത്തി​നു ശേ​ഷം 6.15ന് ​ഘോ​ഷ​യാ​ത്ര സ​ന്നി​ധാ​ന​ത്തെ​ത്തും. മ​ണ്ഡ​ല​കാ​ല ഉ​ത്സ​വ​ത്തി​ലെ പ്ര​ധാ​ന ച​ട​ങ്ങാ​യ മ​ണ്ഡ​ല​പൂ​ജ 26ന് ​ഉ​ച്ച​യ്ക്ക് 12നും 12.30​നും മ​ധ്യേ ന​ട​ക്കും.

തു​ട​ർ​ന്ന് രാ​ത്രി 11ന് ​ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​ക്കു​ന്ന​തോ​ടെ 41 ദി​ന​ങ്ങ​ൾ നീ​ണ്ടു​നി​ന്ന മ​ണ്ഡ​ല​കാ​ല ഉ​ത്സ​വ​ത്തി​ന് പ​രി​സ​മാ​പ്തി കു​റി​ക്കും. മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​നാ​യി 30ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട വീ​ണ്ടും തു​റ​ക്കും.