കൊല്ലത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനുള്ളിൽനിന്ന് അണലിയെ പിടികൂടി
Saturday, December 21, 2024 9:25 PM IST
കൊല്ലം: കുടുംബാരോഗ്യ കേന്ദ്രത്തിൽ പാമ്പ് കയറി. കൊല്ലം ആര്യങ്കാവിലെ കഴുതുരുട്ടിയിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തിലാണ് അണലിയെ കണ്ടെത്തിയത്.
ആശുപത്രി ജീവനക്കാരാണ് പാമ്പിനെ കണ്ടത്. രണ്ടാമത്തെ നിലയിൽ കുത്തിവയ്പ്പ് സാമഗ്രികൾ സൂക്ഷിക്കുന്ന മുറിയിലായിരുന്നു പാമ്പ് കയറിയത്.
ആർആർടി സംഘമെത്തിയാണ് പാമ്പിനെ പിടികൂടിയത്. അതിനിടെ സെക്രട്ടറിയേറ്റിലെ ജലവിഭവ വകുപ്പ് ഇടനാഴിയിലും ഇന്ന് പാമ്പിനെ കണ്ടെത്തി. സ്റ്റെയര്ക്കേസിലാണ് പാമ്പിനെ കണ്ടത്.