യൂസ്ഡ് കാറുകൾക്ക് ഇനി ജിഎസ്ടി കൂടും; ഉയർത്തിയത് 12 ൽ നിന്ന് 18 ശതമാനത്തിലേക്ക്
Saturday, December 21, 2024 8:24 PM IST
ന്യൂഡൽഹി: ഇൻഷുറൻസ് പോളിസികളുടെ ജിഎസ്ടി ഒഴിവാക്കുന്നത് സംബന്ധിച്ച് ജിഎസ്ടി കൗൺസിൽ യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു. സമവായം കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് സൂചന.
അതേസമയം ഉപയോഗിച്ച കാറുകൾ കമ്പനികളിൽനിന്ന് വാങ്ങുമ്പോൾ ഇനിമുതൽ ജിഎസ്ടി കൂടും. 12 ൽ നിന്ന് 18 ശതമാനമായാണ് ഉപയോഗിച്ച കാറുകളുടെ ജിഎസ്ടി കൂടുന്നത്. ഉപയോഗിച്ച ഇലക്ട്രിക് വാഹനങ്ങൾക്കും ഇത് ബാധകമായിരിക്കും.
യൂസ്ഡ് കാർ കമ്പനികൾ വിൽപ്പന നടത്തിയാലാണ് ഈ വർധന ബാധകമാകുന്നത്. ഭക്ഷ്യ വിതരണത്തിനുള്ള ജിഎസ്ടി ഒഴിവാക്കുന്നത് സംബന്ധിച്ചും ഇന്ന് ധാരണയായില്ല.