തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. പോ​ലീ​സി​നെ സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ കു​റ്റ​പ്പെ​ട്ടു​ത്തി.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്ന​ത് നി​രു​ത്ത​ര​വാ​ദ ന​ട​പ​ടി​ക​ളാ​ണ്. എ​സ്എ​ഫ്ഐ ക്രി​മി​ന​ലു​ക​ളു​ടെ കൂ​ട്ട​മെ​ന്നും ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ​റ​ഞ്ഞു.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മി​ക​ച്ച സേ​ന​യാ​ണ് കേ​ര​ള പോ​ലീ​സെ​ന്ന് താ​ൻ എ​പ്പോ​ഴും പ​റ​യും. എ​ന്നാ​ൽ അ​വ​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ല. സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത വി​ദേ​ശ പ്ര​തി​നി​ധി​ക​ളെ ഭ​യ​പ്പെ​ടു​ത്താ​നാ​ണ് എ​സ്എ​ഫ്ഐ ശ്ര​മി​ച്ച​ത്. താ​ൻ ഭ​യ​പ്പെ​ടി​ല്ലെ​ന്ന് എ​സ്എ​ഫ്ഐ​ക്ക് അ​റി​യാം.

താ​ൻ സെ​മി​നാ​റി​നാ​യി എ​ത്തി​യ സ​മ​യ​ത്തോ പു​റ​ത്തേ​ക്കി​റ​ങ്ങി​യ സ​മ​യ​ത്തോ എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധം ന​ട​ത്തി​യി​ല്ല. കേ​ര​ള​ത്തി​ന്‍റെ സ​ൽ​പ്പേ​ര് ക​ള​ങ്ക​പ്പെ​ടു​ത്താ​നാ​ണ് എ​സ്എ​ഫ്ഐ ശ്ര​മി​ച്ച​ത്. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് എ​ഴു​തി​യി​ട്ടു​ണ്ട്. പ്ര​തി​ഷേ​ധ​ക്കാ​രെ ത​ട​യാ​ൻ പോ​ലീ​സ് ശ്ര​മി​ച്ചി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ൽ ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രെ എ​സ്എ​ഫ്‌​ഐ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട് നാ​ല് മാ​സ​മാ​യി​ട്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ന്‍ പോ​ലും വി​സി സ​മ്മ​തി​ച്ചി​ട്ടി​ല്ലെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.