റൗഡി ലിസ്റ്റിലുള്ള യുവാവ് തൂങ്ങി മരിച്ചു; പോലീസിനെ കല്ലെറിഞ്ഞ് സുഹൃത്തുക്കൾ
Saturday, December 21, 2024 8:34 AM IST
പത്തനംതിട്ട: കൊടുമണ്ണിൽ പോലീസിന്റെ റൗഡി ലിസ്റ്റിലുള്ള യുവാവ് തൂങ്ങിമരിച്ചു. അതുൽ പ്രകാശ് എന്നയാളാണ് ജീവനൊടുക്കിയത്.
അതുലിന്റെ സംസ്കാരത്തിനുശേഷം സുഹൃത്തുക്കൾ പോലീസിന് നേരെ കല്ലെറിഞ്ഞു. കഴിഞ്ഞ ദിവസമാണ് അതുൽ പ്രകാശ് തൂങ്ങി മരിച്ചത്.
പോലീസിനെ അക്രമിച്ചതിനു പുറമേ ഇവർ വെള്ളിയാഴ്ച വൈകുന്നേരം റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ചില സ്വകാര്യ വാഹനങ്ങൾ തടഞ്ഞുനിർത്തി അതിന് കേടുപാടുകൾ വരുത്തിയതായും ആരാപണമുണ്ട്.
തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതോടെ പലരും ഓടിപ്പോയി. ഏഴ് പേർ നിലവിൽ പോലീസ് കസ്റ്റഡിയിലുണ്ട്.