കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസ്; വിധി ഇന്ന്
Saturday, December 21, 2024 7:52 AM IST
കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസില്‍ വിധി ഇന്ന് പ്രഖ്യാപിക്കും. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിക്കുക. 2022 മാര്‍ച്ച് ആറിന് വൈകുന്നേരം നാലിനായിരുന്നു സംഭവം.
സ്വത്ത് തർക്കത്തെ തുടർന്ന് കരിമ്പനാല്‍ ജോര്‍ജ് കുര്യന് ഇളയ സഹോദരന് രഞ്ജു കുര്യനെയും മാതൃസഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യു സ്കറിയായെയും വെടിവച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രോസിക്യൂഷന് 76 സാക്ഷികളെ ഹാജരാക്കിയിരുന്നു.
വാദിഭാഗത്തിനും പ്രതി ഭാഗത്തിനും പറയാനുള്ളത് വിശദമായി കോടതി കേട്ട ശേഷമാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്. താൻ നിരപരാധിയാണെന്നും അമ്മയ്ക്ക് ഏറെ പ്രായമുണ്ടെന്നും നോക്കേണ്ട ഉത്തരവാദിത്വം ഉണ്ടെന്നും കൂടാതെ ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തെയും സംരക്ഷിക്കേണ്ടതുണ്ടെന്നും പ്രതി ജോർജ് കുര്യൻ പറഞ്ഞു.
എന്നാൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും അപ്രതീക്ഷിത സാഹചര്യത്തിന്റെയോ പ്രകോപനത്തിന്റെയോ പേരിലല്ല കൊലപാതകം നടന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു.