എം.ടി. വാസുദേവൻ നായരുടെ നില ഗുരുതരമായി തുടരുന്നു
Saturday, December 21, 2024 7:20 AM IST
കോഴിക്കോട്: സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ശ്വസന, ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്നു ഈ മാസം 15നാണ് എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില വിദഗ്ധ സംഘം നിരീക്ഷിക്കുകയാണ്. എം.ടിക്ക് ഹൃദയ സ്തംഭനം ഉണ്ടായതായി ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ എം.ടിയുടെ കുടുംബത്തെ ഫോണിൽ വിളിച്ച് അദ്ദേഹത്തിന്റെ ആരോഗ്യ വിവരം അന്വേഷിച്ചു. അതേസമയം ചികിത്സയിൽ കഴിയുന്ന എം.ടി. വാസുദേവൻ നായരെ ഇന്നലെ എം.എൻ. കാരശേരി സന്ദർശിച്ചിരുന്നു. ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഗുരുതരാവസ്ഥയില്‍ തന്നെയാണെന്ന് എം.എന്‍. കാരശേരി പ്രതികരിച്ചു.