കട്ടപ്പനയിലെ സാബുവിന്റെ ആത്മഹത്യ; സിപിഎം നേതാവ് സാബുവിനെ ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്ത്
Saturday, December 21, 2024 6:50 AM IST
ഇടുക്കി: കട്ടപ്പനയിലെ സാബുവിന്റെ ആത്മഹത്യയിൽ നിർണായക ഫോൺ സംഭാഷണം പുറത്ത്. ബാങ്കിന്റെ മുൻ പ്രസിഡന്റ് വി.ആർ. സജി സാബുവിനെ ഭീഷണിപ്പെടുത്തുന്നതാണ് സംഭാഷണത്തിലുള്ളത്.
സിപിഎം കട്ടപ്പന മുൻ ഏരിയാ സെക്രട്ടറിയാണ് സജി. പണം ചോദിച്ച് എത്തിയപ്പോൾ ബാങ്ക് ജീവനക്കാരനായ ബിനോയ് പിടിച്ചു തള്ളിയെന്ന് സാബു പറയുന്നു. താൻ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്നം ഉണ്ടാക്കുകയാണെന്നും സാബു പറയുന്നു.
വിഷയം മാറ്റാൻ നോക്കേണ്ടെന്നും അടി വാങ്ങേണ്ട സമയം കഴിഞ്ഞുവെന്നും സജി പറയുന്നു. പണി എന്താണെന്ന് നിങ്ങൾക്ക് അറിയില്ലെന്നും അത് മനസിലാക്കിത്തരാമെന്നും സജി പറയുന്നത് സന്ദേശത്തിലുണ്ട്.