ന്യൂ​ഡ​ൽ​ഹി: പാ​ര്‍​ല​മെ​ന്‍റ് ക​വാ​ട​ത്തി​ലെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രെ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. നാ​ഗാ​ല​ൻ​ഡി​ൽ നി​ന്നു​ള്ള എം​പി ഫാം​ഗ്നോ​ൻ കൊ​ന്യാ​ക്കി​ന്‍റെ ആ​രോ​പ​ണ​ത്തി​ലാ​ണ് ന​ട​പ​ടി.

വ​നി​താ എം​പി​മാ​രു​ടെ അ​ന്ത​സ് സം​ര​ക്ഷി​ക്കാ​ൻ സ​ഭാ​ധ്യ​ക്ഷ​ന്മാ​ർ ഉ​ട​ന​ടി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ വി​ജ​യ് ര​ഹ്ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ സ​മ​യം പാ​ര്‍​ല​മെ​ന്‍റ് സം​ഘ​ര്‍​ഷ​ത്തി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രാ​യ കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി.

ബി​ജെ​പി എം​പി​മാ​ര്‍​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് വ​നി​താ എം​പി​മാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യും ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി.