ആലപ്പുഴയില്‍ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
Thursday, December 19, 2024 4:15 PM IST
ആലപ്പുഴ: കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. തണ്ണീർമുക്കം സ്വദേശി വാലയിൽ രതീഷിന്റെയും സീമയുടെയും മകൻ ആര്യജിത് (13) ആണ് മരിച്ചത്.
കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങിത്താഴുകയായിരുന്നു. രാവിലെ സ്കൂൾ പോകുന്നതിനു മുൻപ് കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാൻ പോയപ്പോഴാണ് ദാരുണസംഭവം.