ന്യൂ​ഡ​ൽ​ഹി: ആ​ന​യെ​ഴു​ന്ന​ള്ളി​പ്പ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി​കൊ​ണ്ടു​ള്ള ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത് സു​പ്രീംകോ​ട​തി. ആ​ന​യെ​ഴു​ന്ന​ള്ളി​പ്പ് ച​ട്ടം പാ​ലി​ച്ച് ന​ട​ത്താ​മെ​ന്നും സു​പീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ആ​ന എ​ഴു​ന്ന​ള്ളി​പ്പി​നു​ള്ള നി​യ​ന്ത്ര​ണം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​റ​മേ​ക്കാ​വ്, തി​രു​വ​മ്പാ​ടി ദേ​വ​സ്വ​ങ്ങ​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി വി​ധി. ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളാ​ണ് സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്ത​ത്.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പ്രാ​യോ​ഗി​ക​മെ​ന്ന് തോ​ന്നു​ന്നി​ല്ല. ശൂ​ന്യ​ത​യി​ൽ​നി​ന്ന് ഉ​ത്ത​ര​വി​റ​ക്കാ​നാ​കി​ല്ലെ​ന്ന് ജ​സ്റ്റീ​സ് നാ​ഗ​ര​ത്ന അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. ആ​ചാ​ര​വും മൃ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ​വും ഒ​ന്നി​ച്ച് കൊ​ണ്ടു​പോ​കാ​നാ​ണ് കോ​ട​തി ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും ജ​സ്റ്റീ​സ് നാ​ഗ​ര​ത്ന അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​യ​മ​ങ്ങ​ൾ പാ​ലി​ച്ച് അ​ല്ലേ പൂ​രം അ​ട​ക്കം ന​ട​ക്കു​ന്ന​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

ഹ​ർ​ജി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നും ആ​ന ഉ​ട​മ​സ്ഥ​രു​ടെ സം​ഘ​ട​ന​ക​ൾ​ക്കും നോ​ട്ടീ​സ് അ​യ​ച്ചു. മ​ത​പ​രി​പാ​ടി​ക​ളി​ലും ഉ​ത്സ​വ​ങ്ങ​ളി​ലും മ​റ്റു പ​രി​പാ​ടി​ക​ളി​ലും ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​ലാ​ണ് ഹൈ​ക്കോ​ട​തി മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​ര്‍ ആ​ന​യു​ടെ ആ​രോ​ഗ്യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​ട​ക്ക​മു​ള്ള എ​ല്ലാ രേ​ഖ​ക​ളും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന മാ​ര്‍​ഗ​നി​ര്‍​ദേ​ശം. തു​ട​ർ​ച്ച​യാ​യി മൂ​ന്ന് മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ ആ​ന​യെ എ​ഴു​ന്ന​ള്ള​ത്തി​ൽ നി​ര്‍​ത്ത​രു​തെ​ന്ന​ത് ഉ​ള്‍​പ്പെ​ടെ മ​റ്റു നി​ര​വ​ധി മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.