വാർഡ് വിഭജനം നിയമാനുസൃതം: മന്ത്രി എം.ബി.രാജേഷ്
Wednesday, December 18, 2024 9:23 PM IST
തിരുവനന്തപുരം: വാർഡ് വിഭജനം നിയമാനുസൃതമാണ് നടത്തിയതെന്ന് മന്ത്രി എം.ബി.രാജേഷ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മേൽനോട്ടത്തിലാണ് വാർഡുകൾ വിഭജിച്ചത്. സർക്കാരല്ല നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നത്.
എല്ലാ കാലത്തും സ്വീകരിക്കുന്ന നടപടിക്രമമാണ് ഇപ്പോഴും സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. വാർഡ് വിഭജനവുമായി ബന്ധപ്പെട്ട പരാതികൾ എല്ലാ കാലത്തും വരാറുണ്ട്. നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ല. ഇപ്പോഴേ പരാതി ഉന്നയിച്ചാൽ എങ്ങനെയാണ്.
ഹൈക്കോടതി വേറൊരു കാരണം കൊണ്ടാണ് ഡീലിമിറ്റേഷൻ വേണ്ടെന്ന് പറഞ്ഞത്. 2011ലെ സെൻസസ് അടിസ്ഥാനത്തിൽ 2015 വാർഡ് വിഭജനം നടന്നിരുന്നു. അടുത്ത സെൻസസ് വരാത്തതുകൊണ്ട് വാർഡ് വിഭജിക്കണ്ട എന്നതാണ് കോടതിയുടെ നിലപാട്.
2011ലെ സെൻസസ് ആധാരമാക്കി നടന്നിടത്ത് മാത്രമേ കോടതി വാർഡ് വിഭജനം വേണ്ടെന്ന് പറഞ്ഞിട്ടുള്ളൂ. പഞ്ചായത്ത് ആക്ട് സെക്ഷൻ ആറ് പ്രകാരമുള്ള നടപടികളാണ് ഇപ്പോൾ സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.