ആസാമിലെ തീവ്രവാദക്കേസ് പ്രതി കാഞ്ഞങ്ങാട്ട് അറസ്റ്റില്‍
Wednesday, December 18, 2024 8:08 PM IST
കാഞ്ഞങ്ങാട്: ആസാമില്‍ തീവ്രവാദക്കേസില്‍ പ്രതിയായ യുവാവ് കാഞ്ഞങ്ങാട്ട് അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശി എം.ബി. ഷാബ്ഷേഖ് (32) ആണ് ഇന്ന് പുലര്‍ച്ചെ നാലോടെ കാഞ്ഞങ്ങാട് പടന്നക്കാട്ടെ ക്വാര്‍ട്ടേഴ്സില്‍ വച്ച് അറസ്റ്റിലായത്.
ഇയാള്‍ ബംഗ്ലാദേശ് പൗരനാണോയെന്ന സംശയവും അധികൃതര്‍ക്കുണ്ട്. ആസാമില്‍ യുഎപിഎ കേസില്‍ പ്രതിയായതോടെയാണ് ഷാബ്ഷേഖ് കേരളത്തിലേയ്ക്ക് കടന്നത്. ഇയാളെ കണ്ടെത്താന്‍ ആസാം പോലീസും എന്‍ഐഎയും ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
മാസങ്ങള്‍ നീണ്ട അന്വേഷണത്തിനു ഒടുവിലാണ് ഷാബ്ഷേഖിന്റെ ഒളിത്താവളം കണ്ടെത്തി അറസ്റ്റ് ചെയ്തത്. ഇയാളെ ഉടൻ തന്നെ ആസാമിലേക്ക് കൊണ്ടുപോകും.