മും​ബൈ: വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി പോ​യ ഫെ​റി ബോ​ട്ട് നാ​വി​ക സേ​ന​യു​ടെ ബോ​ട്ടി​ൽ ഇ​ടി​ച്ച് 13 പേ​ർ മ​രി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ഗേ​റ്റ്‌​വേ ഓ​ഫ് ഇ​ന്ത്യ​യി​ൽ നി​ന്ന് എ​ലി​ഫ​ന്‍റാ ഗു​ഹ സ​ന്ദ​ർ​ശി​ക്കാ​ൻ 110 പേ​രു​മാ​യി പോ​യ ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

മ​രി​ച്ച​വ​രി​ൽ ഒ​രാ​ൾ നാ​വി​ക സേ​ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നും 99 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി തീ​ര​സം​ര​ക്ഷ​ണ സേ​ന അ​റി​യി​ച്ചു. ര​ക്ഷ​പ്പെ​ട്ട​വ​രി​ല്‍ ചി​ല​ര്‍ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്നും മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്‌​ന​വി​സ് വ്യ​ക്ത​മാ​ക്കി.

യാ​ത്രാ ബോ​ട്ടി​ൽ നി​യ​ന്ത്ര​ണം വി​ട്ടു​വ​ന്ന നേ​വി സ്പീ​ഡ് ബോ​ട്ട് ഇ​ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബോ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ബോ​ട്ട് ആ​ടി​യു​ല​ഞ്ഞ​പ്പോ​ൾ യാ​ത്ര​ക്കാ​ർ കൂ​ട്ട​മാ​യി ക​ട​ലി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി​യ​താ​ണ് അ​പ​ക​ട​ത്തി​ന്‍റെ വ്യാ​പ്തി വ​ർ​ധി​പ്പി​ച്ച​ത്.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് അ​ഞ്ചു​ല​ക്ഷം രൂ​പ മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. സം​ഭ​വ​ത്തി​ൽ നേ​വി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. സ്ഥ​ല​ത്ത് നാ​വി​ക​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.