"ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമായി നിങ്ങള്‍ എന്നെന്നും ഓര്‍മിക്കപ്പെടും': വൈകാരിക കുറിപ്പുമായി കോഹ്ലി
Wednesday, December 18, 2024 3:59 PM IST
ബ്രിസ്ബേൻ: ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച ആർ. അശ്വിനെക്കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവച്ച് വിരാട് കോഹ്ലി. വിരമിക്കുന്നുവെന്ന് അശ്വിൻ തന്നോടു പറഞ്ഞപ്പോൾ അത് തന്നെ വികാരഭരിതനാക്കിയെന്ന് പ്രതികരിച്ച കോഹ്ലി ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമായി എക്കാലവും അശ്വിന് ഓര്‍മിക്കപ്പെടുമെന്നും സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചു.
14 വര്‍ഷം ഞാന്‍ നിങ്ങളോടൊപ്പം കളിച്ചു. ഇന്ന് വിരമിക്കുന്നുവെന്ന് നിങ്ങളെന്നോട് പറഞ്ഞപ്പോള്‍, അതെന്നെ അല്പം വികാരഭരിതനാക്കി. അതെന്നെ നമ്മള് വര്‍ഷങ്ങളോളം ഒരുമിച്ച് കളിച്ച ഫ്ളാഷ്ബാക്കിലേക്ക് കൂട്ടിക്കൊണ്ടുപോയി. അശ്വിന്, നിങ്ങളോടൊപ്പമുള്ള യാത്രയുടെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. നിങ്ങളുടെ കഴിവും മത്സര വിജയത്തിന് നല്കിയ സംഭാവനകളും മികച്ചതാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമായി നിങ്ങള്‍ എന്നെന്നും ഓര്‍മിക്കപ്പെടുമെന്നും എല്ലാത്തിനും നന്ദിയെന്നും കോഹ്ലി കുറിച്ചു.