മും​ബൈ: മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സും ശി​വ​സേ​ന (ഉ​ദ്ധ​വ്) നേതാ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​ദ്ധ​വ് താ​ക്ക​റെ​യും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. നാ​ഗ്പു​രി​ലാ​ണ് ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി​സ​ഭാ വി​പു​ലീ​ക​ര​ണം ന​ട​ന്ന ര​ണ്ടു ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് ഫ​ഡ്നാ​വി​സു​മാ​യി ഉ​ദ്ധ​വ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ശി​വ​സേ​ന എം​എ​ൽ​എ​യും താ​ക്ക​റെ​യു​ടെ മ​ക​നു​മാ​യ ആ​ദി​ത്യ താ​ക്ക​റെ​യും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.

അ​തേ​സ​മ​യം, മ​ഹാ​രാ​ഷ്ട്ര​യി​ൽ വ​ലി​യ വി​ജ​യം സ്വ​ന്ത​മാ​ക്കി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ഫ​ഡ്നാ​വി​സി​നെ അ​ഭി​ന​ന്ദി​ക്കാ​നാ​ണ് താ​ക്ക​റെ എ​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. നേ​ര​ത്തെ താ​ക്ക​റെ ഉ​ൽ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ ഫ​ഡ്നാ​വി​സി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ച്ചി​രു​ന്നെ​ങ്കി​ലും പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.