സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടം സ്കൂട്ടർ യാത്രികൻ മരിച്ചു
Tuesday, December 17, 2024 11:09 PM IST
പാലക്കാട്: വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. കുറ്റനാട് കട്ടിൽമാടം സ്വദേശി മണിയാറത്ത് വീട്ടിൽ മുഹമ്മദ് മുസ്തഫ (48 ) ആണ് മരിച്ചത്.
തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് വാഹനാപകടമുണ്ടായത്. സ്കൂട്ടറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
സ്കൂട്ടറിന്റെ പിൻ സീറ്റിലിരുന്ന് യാത്രചെയ്യുകയായിരുന്ന മുഹമ്മദ് മുസ്തഫ ഇടിയുടെ ആഘാതത്തിൽ തെറിച്ചു ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നു. അപകട സ്ഥലത്തുതന്നെ മുസ്തഫ മരിച്ചു.