കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവം; പ്രതിഷേധം ശക്തം, ഫോറസ്റ്റ് ഓഫീസിലേക്ക് നാട്ടുകാരുടെ ജനകീയ പ്രതിഷേധ മാർച്ച്
Tuesday, December 17, 2024 10:33 PM IST
കുട്ടന്പുഴ: ഉരുളൻതണ്ണിയിൽ കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. കോതമംഗലം ഫോറസ്റ്റ് ഓഫീസിലേക്ക് നാട്ടുകാർ ജനകീയ പ്രതിഷേധ മാർച്ച് നടത്തി.
ഇന്നലെ എൽദോസ് മരിച്ചതിനു പിന്നാലെയും നാട്ടുകാർ സ്ഥലത്ത് പ്രതിഷേധിച്ചിരുന്നു. ആനയുടെ ആക്രമണം തുടര്‍ക്കഥയാകുന്നതില്‍ വനംവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു.
അതിനിടെ കാട്ടാനയാക്രമണത്തിൽ മരിച്ച എൽദോസിന്റെ മൃതദേഹം ഇന്ന് സംസ്കരിച്ചു. ചേലാട് കുറുമറ്റം മാർത്തോമ പള്ളി സെമിത്തേരിയിലാണ് മൃതദേഹം സംസ്കരിച്ചത്.
ഇന്നലെ രാത്രി എട്ടരയോടെ ബസിറങ്ങി വീട്ടിലേക്ക് നടന്നുപോകുന്പോഴാണ് എൽദോസിനെ ആന ആക്രമിച്ചത്. ഇവിടെനിന്ന് ഒരു കിലോമീറ്റര്‍ ദൂരമാണ് എല്‍ദോസിന്റെ വീട്ടിലേക്കുള്ളത്.