കരുവന്നൂർ തട്ടിപ്പ്; ഇഡി നടപടിയിൽ ഹൈക്കോടതി ഇടപെടൽ, കുറ്റാരോപിതരുടെ മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടരുതെന്ന് കോടതി
Tuesday, December 17, 2024 10:24 PM IST
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ഇഡി നടപടിയിൽ ഹൈക്കോടതി ഇടപെടൽ. കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടിയിലാണ് കോടതിയുടെ ഇടപെടൽ.
ഇഡി കേസുകളിൽ കുറ്റാരോപിതരുടെ മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടരുതെന്ന് കോടതി വ്യക്തമാക്കി. കേസുമായി ബന്ധമില്ലാത്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടരുതെന്നും കോടതി നിർദേശിച്ചു.
കേസിൽ ഉൾപ്പെട്ട ദമ്പതികളുടെ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കുറ്റകൃത്യം നടക്കുന്നതിനു മുമ്പ് ഇവർ സമ്പാതിച്ച സ്വത്തുക്കളും കണ്ടുകെട്ടിയെന്ന് ഇവരുടെ ഹർജിയിൽ പറയുന്നു.