ഹൈ​ദ​രാ​ബാ​ദ്: സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ മേ​ഘാ​ല​യ​യ്ക്കെ​തി​രേ കേ​ര​ള​ത്തി​നു ജ​യം. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാണ് കേ​ര​ള​ത്തി​ന്‍റെ ജ​യം.

ആ​ദ്യ പ​കു​തി​യി​ൽ 36ആം ​മി​നി​റ്റി​ൽ ആ​യി​രു​ന്നു കേ​ര​ളം ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. മു​ഹ​മ്മ​ദ് അ​ജ്സ​ലി​ന്‍റെ സ്ട്രൈ​ക്കാ​ണ് കേ​ര​ള​ത്തി​ന് ലീ​ഡ് ന​ൽ​കി​യ​ത്.

കേ​ര​ള​ത്തി​ന്‍റെ ര​ണ്ടാം ജ​യ​മാ​ണ് ഇ​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ കേ​ര​ളം ഗോ​വ​യെ​യും തോ​ൽ​പ്പി​ച്ചി​രു​ന്നു. ഇ​നി 19 ന് ​ഒ​ഡീ​ഷ​ക്ക് എ​തി​രെ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ മ​ത്സ​രം.