സന്തോഷ് ട്രോഫി; മേഘാലയയ്ക്കെതിരേ കേരളത്തിന് എതിരില്ലാത്ത ഗോളിന് ജയം
Tuesday, December 17, 2024 10:18 PM IST
ഹൈദരാബാദ്: സന്തോഷ് ട്രോഫിയിൽ മേഘാലയയ്ക്കെതിരേ കേരളത്തിനു ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് കേരളത്തിന്റെ ജയം.
ആദ്യ പകുതിയിൽ 36ആം മിനിറ്റിൽ ആയിരുന്നു കേരളം ഗോൾ കണ്ടെത്തിയത്. മുഹമ്മദ് അജ്സലിന്റെ സ്ട്രൈക്കാണ് കേരളത്തിന് ലീഡ് നൽകിയത്.
കേരളത്തിന്റെ രണ്ടാം ജയമാണ് ഇത്. ആദ്യ മത്സരത്തിൽ കേരളം ഗോവയെയും തോൽപ്പിച്ചിരുന്നു. ഇനി 19 ന് ഒഡീഷക്ക് എതിരെയാണ് കേരളത്തിന്റെ മത്സരം.