ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​ഘ​ട​നാ ച​ർ​ച്ച​യി​ൽ പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ലൂ​ടെ ഇ​ന്ത്യ രൂ​പ​പ്പെ​ട്ട​പ്പോ​ൾ പ​ല​രും രാ​ജ്യം ത​ക​രു​മെ​ന്ന് ക​ളി​യാ​ക്കി​യെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു.

സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ലി​നെ പോ​ലു​ള്ള​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ഫ​ല​മാ​യാ​ണ് രാ​ജ്യം ശ​ക്ത​മാ​യി ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്ന​ത്. ഇ​ന്ത്യ ലോ​ക​ത്തെ അ‍​ഞ്ചാ​മ​ത്തെ വ​ലി​യ സാ​മ്പ​ത്തി​ക ശ​ക്തി​യാ​യി മാ​റി. ബ്രി​ട്ട​നും ഇ​പ്പോ​ൾ ഇ​ന്ത്യ​ക്ക് പി​റ​കി​ലാ​ണ്. ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച​തും സ​മ​ഗ്ര​വു​മാ​യ ഭ​ര​ണ​ഘ​ട​ന​യാ​ണ് ഇ​ന്ത്യ​യു​ടേ​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ബി​ജെ​പി രാ​ജ്യ​ത്തെ ശ​ക്ത​മാ​ക്കാ​നാ​ണ് 16 ത​വ​ണ​യാ​യി ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്ന​ത്.

രാ​ഹു​ൽ ഗാ​ന്ധി ഭ​ര​ണ​ഘ​ട​ന​യെ ചൂ​ണ്ടി​ക്കാ​ട്ടി ഭ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. രാ​ഹു​ലി​ന്‍റെ കൈ​യി​ലെ ഭ​ര​ണ​ഘ​ട​ന ശൂ​ന്യ​മാ​ണ്. രാ​ഹു​ൽ ഗാ​ന്ധി 'ചീ​പ് പ​ബ്ലി​സി​റ്റി'​ക്ക് വേ​ണ്ടി​യാ​ണ് ഭ​ര​ണ​ഘ​ട​ന​യെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന കൈ​യി​ൽ വെ​ച്ച് കോ​ൺ​ഗ്ര​സ് ക​ള്ളം പ​റ​യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

കോ​ൺ​ഗ്ര​സ് ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ന്ത​സ് ഹ​നി​ക്കും വി​ധം കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ ന​ട​ത്തി. ആ​ദ്യ ഭേ​ദ​ഗ​തി ത​ന്നെ ഇ​തി​നാ​യാ​ണ്. കോ​ൺ​ഗ്ര​സ് നാ​ല് ത​വ​ണ ജ​ന​ങ്ങ​ളു​ടെ അ​ധി​കാ​രം ഇ​ല്ലാ​താ​ക്കാ​നും അ​ന്വേ​ഷ​ണം നേ​രി​ടാ​തി​രി​ക്കാ​നും വേ​ണ്ടി ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ചെ​യ്തു.

ബി​ജെ​പി ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ചെ​യ്ത് വ​നി​താ സം​വ​ര​ണം കൊ​ണ്ടു​വ​രു​ന്ന​ത് വോ​ട്ട് ബാ​ങ്ക് ല​ക്ഷ്യ​മി​ട്ടെ​ന്നാ​ണ് പ്ര​തി​പ​ക്ഷം വി​മ​ർ​ശി​ക്കു​ന്ന​ത്. സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ച​താ​ണ​ത്. സു​പ്രീം കോ​ട​തി​ക്ക് വോ​ട്ട് ബാ​ങ്കു​ണ്ടോ?. മു​ത്ത​ലാ​ഖ് റ​ദ്ദാ​ക്കി​യ​തും വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സ​മ​ഗ്ര​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ​തും ബി​ജെ​പി​യാ​ണെ​ന്നും ഷാ ​പ​റ​ഞ്ഞു.

അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ല​ത്ത് ജ​യി​ലി​ലാ​യ​വ​രു​ടെ പാ​ർ​ട്ടി​ക​ൾ ഇ​പ്പോ​ൾ കോ​ൺ​ഗ്ര​സി​നൊ​പ്പ​മു​ണ്ട്. ഇ​പ്പോ​ൾ ആ​രോ​ടൊ​പ്പ​മാ​ണ് ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ എ​ന്ന് അ​മി​ത് ഷാ ​ചോ​ദി​ച്ചു. അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ല​ത്ത് പാ​ട്ടു​ക​ൾ പോ​ലും കോ​ൺ​ഗ്ര​സ് നി​രോ​ധി​ച്ചു. ഇ​വ​രാ​ണ് ജ​നാ​ധി​പ​ത്യ​ത്തെ പ​റ്റി പ​റ​യു​ന്ന​തെ​ന്നും അ​മി​ത് ഷാ ​ക​ട​ന്നാ​ക്ര​മി​ച്ചു.