തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​റു​ടെ ക്രി​സ്തു​മ​സ് വി​രു​ന്നി​ൽ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ത്തി​ല്ല. സ​ർ​ക്കാ​ർ പ്ര​തി​നി​ധി​യാ​യി ചീ​ഫ് സെ​ക്ര​ട്ട​റി​യെ​യാ​ണ് ച​ട​ങ്ങി​ലേ​ക്ക് അ​യ​ച്ച​ത്.

രാ​ജ്ഭ​വ​നി​ലാ​ണ് ഗ​വ​ർ​ണ​റു​ടെ ക്രി​സ്തു​മ​സ് വി​രു​ന്ന് ന​ട​ക്കു​ന്ന​ത്. നേ​ര​ത്തേ ഗ​വ​ർ​ണ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന വി​രു​ന്നി​നാ​യി സ​ർ​ക്കാ​ർ പ​ണം അ​നു​വ​ദി​ച്ചി​രു​ന്നു.

അ​തി​നി​ടെ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രെ എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. സെ​ന​റ്റ് ഹാ​ളി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഗ​വ​ർ​ണ​ർ എ​ത്തി​യ​തോ​ടെ​യാ​ണ് എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

സ​ർ​വ​ക​ലാ​ശാ​ല​ക​ളെ ഗ​വ​ർ​ണ​ർ കാ​വി​വ​ത്ക​രി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു എ​സ്എ​ഫ്ഐ​യു​ടെ പ്ര​തി​ഷേ​ധം. വി​സി​മാ​രെ ഗ​വ​ർ​ണ​ർ അ​ന​ധി​കൃ​ത​മാ​യി നി​യ​മി​ക്കു​ന്നു​വെ​ന്നും എ​സ്എ​ഫ്ഐ ആ​രോ​പി​ച്ചു.

പ്ര​ക​ട​ന​മാ​യി എ​ത്തി​യ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് സു​ര​ക്ഷ ഭേ​ദി​ച്ച് സെ​ന​റ്റ് ഹാ​ളി​നു പു​റ​ത്തേ​യ്ക്ക് ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ഹാ​ളി​ന്‍റെ പു​റ​ത്ത് കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.