കോ​ട്ട​യം : മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്തു​മെ​ന്ന ത​മി​ഴ്നാ​ടി​ന്‍റെ പ്ര​സ്താ​വ​ന എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് മ​ന​സി​ലാ​വു​ന്നി​ല്ലെ​ന്ന് ജ​ല​വി​ഭ​വ​ശേ​ഷി​മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. നി​ല​വി​ൽ സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള​ള കേ​സി​ൽ എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​മി​ഴ്നാ​ട് ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്തു​മെ​ന്ന രീ​തി​യി​ലു​ള്ള പ്ര​തി​ക​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

142 അ​ടി​യി​ൽ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മാ​ണ് മു​ല്ല​പ്പെ​രി​യാ​റി​ൽ നി​ല​വി​ലു​ള്ള​ത്. പാ​ട്ട​ക്ക​രാ​റി​ന് പു​റ​ത്തു​ള്ള ഒ​രി​ഞ്ച് ഭൂ​മി പോ​ലും വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 152 അ​ടി​യാ​ക്കി ഉ​യ​ർ​ത്തു​മെ​ന്നാ​യി​രു​ന്നു ത​മി​ഴ്നാ​ട് മ​ന്ത്രി ഐ. ​പെ​രി​യ​സാ​മി​യു​ടെ പ്ര​ഖ്യാ​പ​നം. ത​മി​ഴ്നാ​ടി​ന്‍റെ സ്വ​പ്നം ഡി​എം​കെ സ​ർ​ക്കാ​ർ യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്നും പെ​രി​യ​സാ​മി പ​റ​ഞ്ഞി​രു​ന്നു.