മുംബൈയില്‍ നിന്ന് തൃശൂരിലേക്ക് സ്കേറ്റിംഗ്; യുവാവ് പിടിയിൽ
Tuesday, December 17, 2024 3:40 PM IST
തൃശൂര്‍: അപകടകരമായ രീതിയില്‍ തൃശൂരിലൂടെ സ്കേറ്റിംഗ് നടത്തിയ യുവാവ് പിടിയിൽ. മുംബൈ സ്വദേശി സുബ്രത മണ്ടേലയെയാണ് തൃശൂര്‍ ഈസ്റ്റ് പോലീസ് പിടികൂടിയത്.
മുംബൈയിൽ നിന്ന് ആറു ദിവസം സ്കേറ്റ് ചെയ്താണ് ഇയാൾ തൃശൂരിൽ എത്തിയത്. തന്റെ സഹോദരനെ കാണുന്നതിന് വേണ്ടിയാണ് ഇയാൾ വന്നതെന്ന് പോലീസ് അറിയിച്ചു.
ഡിസംബര്‍ 11ന് തിരക്കേറിയ സ്വരാജ്റൗണ്ടിലൂടെ ഇയാൾ അപകടകരമായ രീതിയിൽ സ്കേറ്റിംഗ് നടത്തിയത്.