തൃ​ശൂ​ര്‍: അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ തൃ​ശൂ​രി​ലൂ​ടെ സ്‌​കേ​റ്റിം​ഗ് ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. മും​ബൈ സ്വ​ദേ​ശി സു​ബ്ര​ത മ​ണ്ടേ​ല​യെ​യാ​ണ് തൃ​ശൂ​ര്‍ ഈ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

മും​ബൈ​യി​ൽ നി​ന്ന് ആ​റു ദി​വ​സം സ്കേ​റ്റ് ചെ​യ്താ​ണ് ഇ​യാ​ൾ തൃ​ശൂ​രി​ൽ എ​ത്തി​യ​ത്. ത​ന്‍റെ സ​ഹോ​ദ​ര​നെ കാ​ണു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഇ​യാ​ൾ വ​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഡി​സം​ബ​ര്‍ 11ന് ​തി​ര​ക്കേ​റി​യ സ്വ​രാ​ജ്‌​റൗ​ണ്ടി​ലൂ​ടെ ഇ​യാ​ൾ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ സ്കേ​റ്റിം​ഗ് ന​ട​ത്തി​യ​ത്.