കൊണ്ടോട്ടിയിൽ ടിപ്പർ മറിഞ്ഞ് അപകടം: വഴിയാത്രക്കാരൻ മരിച്ചു
Tuesday, December 17, 2024 8:00 AM IST
മലപ്പുറം: കൊണ്ടോട്ടിയിൽ ടിപ്പർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ വഴിയാത്രക്കാരൻ മരിച്ചു. കരിങ്കൽ കയറ്റിക്കൊണ്ടുവന്ന ടിപ്പർ ലോറിയാണ് മറിഞ്ഞത്.
കൊണ്ടോട്ടി നീറ്റാണിമലിൽ ഇന്ന് രാവിലെ ആറോടെയാണ് അപകടമുണ്ടായത്. ലോറി വഴിയിൽ നിന്ന് തെന്നി മാറി വഴിയാത്രക്കാരന്റെ മേൽ പതിക്കുകയായിരുന്നുവെന്നാണ് വിവരം.
ലോറിക്കുള്ളിൽ കുരുങ്ങിക്കിടക്കുയായിരുന്ന വഴിയാത്രക്കാരനെ അഗ്നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത്. ഇയാൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മരിച്ചതാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.