പന്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം
Tuesday, December 17, 2024 7:10 AM IST
പത്തനംതിട്ട: പന്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. ശബരിമല തീർഥാടകർ സഞ്ചരിച്ച ബസുകൾ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ബസ് ഡ്രൈവർമാർക്കും തീർഥാടകർക്കും പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. പന്പ ചാലക്കയത്താണ് അപകടം നടന്നത്.