ഇറ്റാലിയൻ ലീഗ്: ലാസിയോയെ തകർത്ത് ഇന്റർമിലാൻ
Tuesday, December 17, 2024 4:40 AM IST
റോം: ഇറ്റാലിയൻ ലീഗ് ഫുട്ബോളിൽ ലാസിയോയെ തകർത്ത് ഇന്റർമിലാൻ. തിങ്കളാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ഇന്റർമിലാൻ വിജയിച്ചത്.
ഹകൻ കൽഹാനോഗ്ലു, ഫെഡറിക്കോ ഡിമാർസോ, നിക്കോളോ ബരേല, ഡെൻസൽ ഡംഫ്രൈസ്, കാർലോസ് അഗസ്റ്റോ, മാർകസ് തുറാം എന്നിവരാണ് ഇന്ററിനായി ഗോളുകൾ നേടിയത്. റോമിലെ സ്റ്റേഡിയോ ഒളിന്പികോയിലാണ് മത്സരം നടന്നത്.
വിജയത്തോടെ ഇന്റർമിലാന് 34 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത് ഇന്റർമിലാൻ.