ക​ണ്ണൂ​ർ: പ​യ്യാ​വൂ​രി​ൽ മ​ക​നെ കു​ത്തി​ക്കൊ​ന്ന കേ​സി​ൽ അ​ച്ഛ​ന് ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ആ​ണ് വി​ധി​ച്ച​ത്. ഉ​പ്പു​പ​ട​ന്ന സ്വ​ദേ​ശി സ​ജി ജോ​ർ​ജി​നാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

19 വ​യ​സ്സു​കാ​ര​ൻ ഷാ​രോ​ണി​നെ​യാ​ണ് അ​ച്ഛ​നാ​യ സ​ജി കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. 2020 ഓ​ഗ​സ്റ്റ് 15 ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.​ത​ല​ശേ​രി ഒ​ന്നാം ക്ലാ​സ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് വി​ധി.

പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. വീ​ട്ടി​ലെ ഡൈ​നിം​ഗ് ഹാ​ളി​ൽ മൊ​ബൈ​ൽ നോ​ക്കു​ക​യാ​യി​രു​ന്ന ഷാ​രോ​ണി​നെ സ​ജി പി​ന്നി​ൽ നി​ന്ന് കു​ത്തു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന്‍റെ ത​ലേ​ദി​വ​സം സ​ജി വീ​ട്ടി​ൽ ചാ​രാ​യം വാ​റ്റു​ന്ന​ത് ഷാ​രോ​ൺ ത​ട​ഞ്ഞു.

ഈ ​വി​രോ​ധ​ത്താ​ൽ മ​ക​നെ കൊ​ല​പ്പെ​ടു​ത്തി എ​ന്നാ​ണ് കേ​സ്.​സ​ജി​യു​ടെ ഭാ​ര്യ ഇ​റ്റ​ലി​യി​ൽ ന​ഴ്സാ​ണ്. ഭ​ർ​ത്താ​വ് മ​ദ്യ​പി​ച്ച് ധൂ​ർ​ത്ത​ടി​ക്കു​ന്ന​തി​നാ​ൽ മ​ക​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് ആ​യി​രു​ന്നു പ​ണം അ​യ​ച്ചി​രു​ന്ന​ത്. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​വും സ​ജി​ക്ക് ഷാ​രോ​ണി​നോ​ട് ഉ​ണ്ടാ​യി​രു​ന്നു.

മ​ക​നെ കു​ത്തി​വീ​ഴ്ത്തി​യ ശേ​ഷം സ​ജി ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ടു. പി​ഴ​ത്തു​ക​യും പ്ര​തി​യു​ടെ ബൈ​ക്ക് വി​റ്റ തു​ക​യും ഷാ​രോ​ണി​ന്‍റെ അ​മ്മ​യ്ക്ക് ന​ൽ​ക​ണം. 31 സാ​ക്ഷി​ക​ളെ​യാ​ണ് കേ​സി​ൽ വി​സ്ത​രി​ച്ച​ത്.