അമേരിക്കയിലെ സ്കൂളിൽ വെടിവയ്പ്പ്; അക്രമിയുൾപ്പടെ അഞ്ച്പേർ മരിച്ചു
Tuesday, December 17, 2024 1:54 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ ആക്രമിയുൾപ്പടെ അഞ്ച്പേർ കൊല്ലപ്പെട്ടു. അഞ്ച്പേർക്ക് പരിക്കേറ്റു. വിസ്കോൺസിനിലെ മാഡിസണിലുള്ള സ്കൂളിലാണ് സംഭവം.
മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു. കിന്റർഗാർഡൻ മുതൽ 12-ാം ക്ലാസ് വരെ 400-ഓളം വിദ്യാർഥികൾ പഠിക്കുന്ന സ്വകാര്യ സ്ഥാപനമായ എബണ്ടന്റ് ലൈഫ് ക്രിസ്ത്യൻ സ്കൂളിലാണ് വെടിവെയ്പ്പ് നടന്നതെന്ന് മാഡിസൺ പോലീസ് ഡിപ്പാർട്ട്മെന്റ് സോഷ്യൽ മീഡിയയിൽ അറിയിച്ചു.
പ്രായപൂർത്തിയാകാത്തയാളാണ് വെടിവയ്പ്പ് നടത്തിയത്. പോലീസ് സ്ഥലത്തെത്തിയപ്പോൾ ആക്രമി കൊല്ലപ്പെട്ടിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.