കാട്ടാന ആക്രമണം; പ്രതിരോധ പ്രവർത്തനം വൈകിയത് അന്വേഷിക്കും: മന്ത്രി എ.കെ.ശശീന്ദ്രൻ
Monday, December 16, 2024 11:53 PM IST
തിരുവനന്തപുരം: കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി മന്ത്രി എ.കെ.ശശീന്ദ്രൻ. ദാരുണമായ സംഭവമാണ് ഉണ്ടായത്. പ്രദേശത്ത് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശിച്ചിരുന്നു.
എന്തുകൊണ്ടാണ് അത് നടപ്പാക്കാത്തതെന്ന് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നാട്ടുകാരുടെ ആശങ്കകള്‍ ന്യായമാണ്. ആശങ്ക പരിഹരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുമെന്നും റിപ്പോർട്ട് ആവശ്യപ്പെട്ടെന്നും മന്ത്രി പറഞ്ഞു.
കോതമംഗലം കുട്ടമ്പുഴയിൽ തിങ്കളാഴ്ച രാത്രിയിലാണ് ദാരുണ സംഭവം ഉണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ എൽദോസിനെ കാട്ടാന ആക്രമിക്കുകയായിരുന്നു.