സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്നും ചാടിയ ആൾ മരിച്ചു
Monday, December 16, 2024 11:25 PM IST
പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ഫ്ലൈഓവറിൽ നിന്നും ചാടിയ ആൾ മരിച്ചു. കർണാടക സ്വദേശിയായ കുമാരസ്വാമിയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം സന്നിധാനത്ത് മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറിൽ നിന്നാണ് ഇദ്ദേഹം താഴേക്ക് ചാടിയത്.
വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്ന വഴി മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വിട്ടു നൽകും.