നിർത്തിയിട്ട കാർ പിന്നോട്ട് ഉരുണ്ടു; ഉടമയ്ക്ക് ദാരുണാന്ത്യം
Monday, December 16, 2024 11:15 PM IST
കണ്ണൂർ: നിർത്തിയിട്ട കാർ പിന്നോട്ട് ഉരുണ്ട് ഉണ്ടായ അപകടത്തിൽ ഉടമയ്ക്ക് ദാരുണാന്ത്യം. ഇന്ന് വൈകുന്നേരം മൂന്നിന് കണ്ണൂർ തിരുമേനി ടൗണിലുണ്ടായ അപകടത്തിൽ ചെറുപുഴ സ്വദേശി ജോർജ്(76) ആണ് മരിച്ചത്.
ഉരുണ്ടു വന്ന കാറർ തടഞ്ഞ് നിർത്താൻ ശ്രമിക്കുന്നതിനിടെ ഇദ്ദേഹം പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്കും കാറിനും ഇടയിലായി കുടുങ്ങുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തുനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി.